വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.